Latest NewsFootballIndiaInternationalSports

ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്‌ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ ലംഘനം നടന്നതുമാണ് വിലക്കിന് പ്രധാനകാരണം. ഈ കാരണങ്ങളെ തുടർന്നാണ് ഫിഫ വിലക്കേർപ്പെടുത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇതേതുടർന്ന്, 2022 ഒക്ടോബറിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യയ്ക്ക് ആതിഥേയത്വം നഷ്ടമായത്. സംഘടനയുടെ ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ഫിഫ ചൂണ്ടിക്കാട്ടി. സംഘടനയുടെ പൂർണ നിയന്ത്രണം ഫുട്ബോൾ ഫെഡറേഷൻ വീണ്ടെടുക്കുന്നത് വരെ വിലക്ക് തുടരുമെന്ന് ഫിഫ അറിയിച്ചു.

Also read: എ.ബി വാജ്പേയ് ചരമദിനം: പ്രണാമമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ തലപ്പത്ത് തുടരുന്നതാണ് വിലക്കിന് കാരണമായത്. എന്നാൽ, തിരഞ്ഞെടുപ്പു നടത്താതെ പ്രഫുൽ പട്ടേൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ കോടതി ഇടപെട്ടിരുന്നു. ലോകകപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് വിലക്ക് തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button