പാറ്റ്‌ന: പുതിയ മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 31 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്കാണ് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യവകുപ്പും ലഭിച്ചു.
Read Also: വീണാ ജോര്‍ജ് ഉയർത്തിയ പതാക എത്ര ശ്രമിച്ചിട്ടും നിവർന്നില്ല: അന്വേഷണം
ആര്‍ജെഡിക്ക് മൊത്തം 16 മന്ത്രിമാരും ജെഡിയുവിന് 11 പേരുമാണ് ഉള്ളത്. മന്ത്രിസഭയില്‍ കോണ്‍ഗ്രസിനു രണ്ടും മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാസ് മോര്‍ച്ചയ്ക്ക് ഒരാളും അംഗമായുണ്ട്. ഒരു സ്വതന്ത്ര എംഎല്‍എയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപിയുമായി ചേര്‍ന്നുണ്ടായിരുന്ന സര്‍ക്കാരിലെ മിക്ക മന്ത്രിമാരെയും ജെഡിയു നിലനിര്‍ത്തി. മുഹമ്മദ് സമ ഖാന്‍, ജയന്ത് രാജ്, ഷീലാകുമാരി, സുനില്‍ കുമാര്‍, സഞ്ജയ് ഝാ, മദന്‍ സാഹ്നി, ശ്രാവണ്‍ കുമാര്‍, അശോക് ചൗധരി, ലെഷി സിങ്, വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ് ജെഡിയു മന്ത്രിമാര്‍.
Post Your Comments