തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ രാജസ്ഥാന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം. കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടിയെന്നാണ് വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി. ഇത് ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്‌റു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്‌റു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ആധുനിക ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ, മതേതര ഇന്ത്യയുടെ, ലിബറൽ ഇന്ത്യയുടെ, ശാസ്ത്രീയ ഇന്ത്യയുടെ, പുരോഗമന ഇന്ത്യയുടെ ഹൃദയത്തിലാണ് ആ പനിനീർപ്പൂവ് ഇന്ത്യ എന്ന ആശയത്തിന്റെ യഥാർത്ഥ ശിൽപ്പികൾക്ക് പ്രണാമം.
Post Your Comments