ലണ്ടൻ: ഒമിക്രോൺ വേരിയന്റിനെ ലക്ഷ്യമിട്ടുള്ള കോവിഡ് 19 വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടൻ മാറി. യു.കെ മെഡിസിൻ റെഗുലേറ്റർ (എം.എച്ച്.ആർ.എ) മോഡേണയുടെ ‘ബൈവാലന്റ്’ വാക്സിൻ മുതിർന്നവർക്കുള്ള ബൂസ്റ്ററായി അംഗീകരിച്ചതായി, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഒമിക്രോണിനും (ബി.എ.1) ഒറിജിനൽ 2020 വൈറസിനും എതിരെ ബൂസ്റ്റർ ‘ശക്തമായ രോഗപ്രതിരോധ പ്രതികരണം’ ഉളവാക്കുന്നുവെന്ന് കാണിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് തീരുമാനം.
കിണറ്റിൽ വെട്ടിമാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ
യു.കെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസിയും ഒരു പര്യവേക്ഷണ പഠനത്തെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നൽകിയത്. ഈ വാക്സിൻ നിലവിൽ പ്രബലമായ ഒമിക്രോൺ വകഭേദങ്ങളായ ബി.എ.4, ബി.എ.5 എന്നിവയ്‌ക്കെതിരെ മികച്ച രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതായി കണ്ടെത്തി.
Post Your Comments