ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ജാതി സെൻസസ് നടത്താനുള്ള ഈ തീരുമാനത്തിന് അംഗീകാരം നൽകി ക്യാബിനറ്റ്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, ഉപജീവനം, ജനസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര സെൻസസിനാണ് ക്യാബിനറ്റ് അനുമതി നൽകിയിരിക്കുന്നത്.
കൂടുതൽ വികസനം, സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, സർക്കാർ പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയ്ക്കുള്ള സുപ്രധാന ഉപകരണമായി സെൻസസ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.
ദാരിദ്ര്യ നിർമാർജനം, മാനവ വിഭവശേഷി വികസനം, വിവേചനവും അസമത്വവും കുറയ്ക്കൽ എന്നിവയിൽ ഈ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഏറ്റവും ദുർബലരായ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികളിൽ നിന്ന് യോഗ്യരായ ഒരു വ്യക്തിയും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഈ ഡാറ്റ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments