Latest NewsNewsIndia

‘വൈകിപ്പോയി..’: 2019ല്‍ തന്നെ ബി.ജെ.പിയുമായി ചേരണമായിരുന്നുവെന്ന് ഷിന്‍ഡെ

രണ്ടര വർഷം മുമ്പേ കൈക്കൊള്ളേണ്ട നടപടിയായിരുന്നു ഇപ്പോൾ തന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

മുംബൈ: 2019ല്‍ തന്നെ ബി.ജെ.പിയുമായി ചേരണമായിരുന്നു വെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ജനങ്ങൾ തെരഞ്ഞെടുത്തത് ബി.ജെ.പി – ശിവസേന സഖ്യ സർക്കാരിനെ ആയിരുന്നു. വിമത നീക്കത്തിലൂടെ ഭരണത്തില്‍ എത്തിയതിനെയും ഷിൻഡെ ന്യായികരിച്ചു. ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം. കോൺഗ്രസും എൻസിപിയുമായും സഹകരിക്കരുതെന്ന് ബാലാസാഹേബ് താക്കറെ പറഞ്ഞിരുന്നെന്നും ഷിൻഡെ പറഞ്ഞു.

Read Also: എയർടെൽ: അറ്റാദായത്തിൽ വർദ്ധനവ്

രണ്ടര വർഷം മുമ്പേ കൈക്കൊള്ളേണ്ട നടപടിയായിരുന്നു ഇപ്പോൾ തന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. അതൊരു ഒരു തിരുത്തൽ നടപടിയാണെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനവും മറ്റും പങ്കിടുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു ചർച്ചയുടെ ആവശ്യകതയില്ലെന്നും അവർ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button