പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ ആദ്യ സെയിലിന് എത്തുന്നു. ആഗസ്റ്റ് 16 മുതലാണ് ബഡ്ജറ്റ് റേഞ്ചിലുള്ള മോട്ടോ ജി32 വാങ്ങാൻ സാധിക്കുക. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: കിണറ്റിൽ വെട്ടിമാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. കൂടാതെ, MicroSD കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും. 12,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.
Post Your Comments