Latest NewsNewsIndia

അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ല: കുടുംബവാഴ്ച ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി

രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്.

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും രാജ്യത്തെ ചൂഷണം ചെയ്തവര്‍ക്ക് അത് മടക്കിനല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നുവെന്നും അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും മോദി പറഞ്ഞു.

Read Also: സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി

‘രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ച ഇല്ലാതാക്കേണ്ടത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്ക് കാരണം കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്വവുമാണ്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button