KeralaLatest NewsNews

അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോഴിക്കോട്: നാലു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോഴിക്കോട് കക്കാട് കടവ് തൂക്കുപാലത്തിന്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂർ മംഗലശ്ശേരി ഗ്രൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘ജാതിമത വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണം’: സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ബോധപൂർവ്വമായ പ്രവർത്തനം നടത്തുന്ന സർക്കാരാണിത്. 20 ലക്ഷം ആളുകൾക്ക് തൊഴിൽ കൊടുത്ത് ലോകത്തിനു മുമ്പിൽകേരളം ഒരു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 27 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ചതാണ് കക്കാട് തൂക്കുപാലം.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂർ മംഗലശ്ശേരി പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പാലത്തിന്റെ ഉദ്ഘാടനത്തോടെ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് യാഥാർത്ഥ്യമായത്.

ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായി. എൽ.എസ.ജി.ഡി കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. കെ.പി ചാന്ദിനി, മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, മുക്കം നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന, അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി, മുക്കം നഗരസഭ മുൻ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ വിനോദ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ജി. അബ്ദുൽ അക്ബർ, മുക്കം നഗരസഭ മുൻ കൗൺസിലർ ഷഫീഖ് മാടായി, കെ. ടി ശ്രീധരൻ, കെ. മോഹനൻ മാസ്റ്റർ, കെ.പി അഹമ്മദ്ക്കുട്ടി, ടി.കെ സാമി, ജെയ്സൺ കുന്നേക്കാടൻ എന്നിവർ സംസാരിച്ചു.

Read Also: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button