മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. ലൈംഗികമായി പകരുന്ന അണുബാധ എന്നത് ഉൾപ്പെടെ മങ്കിപോക്സിനെക്കുറിച്ച് ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്. മങ്കിപോക്സ് ലൈംഗികമായി പകരുന്ന രോഗമാണെന്ന് ചിലർ അവകാശപ്പെടുന്നു. എന്നാൽ ഇത് ലൈംഗികമായി പകരുന്ന അണുബാധയല്ല എന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
രണ്ടോ അതിലധികമോ ആളുകൾ തമ്മിലുള്ള ത്വക്ക്-ചർമ്മ സമ്പർക്കത്തിലൂടെയാണ് മങ്കിപോക്സ് പകരുന്നത്. ലൈംഗികമായി പകരുന്ന അണുബാധകൾ പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. വായ, യോനി, അല്ലെങ്കിൽ മലദ്വാരം എന്നിവയിലൂടെയാണ് ലൈംഗികപരമായ അണുബാധകൾ പകരുന്നത്. ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ മങ്കിപോക്സ് പിടിപെടാം.
യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, ഉമിനീർ വഴിയോ മറുപിള്ള വഴിയോ ഗർഭിണിയായ വ്യക്തിയിൽ നിന്ന് കുട്ടിയിലേക്ക് മങ്കിപോക്സ് പകരാം. ഇത് ശുക്ലത്തിലൂടെയാണോ അതോ യോനി സ്രവത്തിലൂടെയാണോ പടരുന്നതെന്ന് സംബന്ധിച്ച് ഗവേഷകർ പഠിച്ചുവരികയാണ്.
Post Your Comments