കിളിരൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരുത്തിയകം കൊച്ചുപറമ്പിൽ കെ.യു. ഷിഹാബിന്റെ മകൻ മുഹമ്മദ് ഷാഹിദാ(ഷാമോൻ-23)ണ് മരിച്ചത്.
ജൂലൈ 31-നു വൈകുന്നേരം പാറേച്ചാൽ ബൈപാസിലായിരുന്നു അപകടം നടന്നത്. തലയ്ക്കു പരിക്കേറ്റ മുഹമ്മദ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു മരണം സംഭവിച്ചത്.
Read Also : ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കല്പവുമായി രാജ്യം മുന്നോട്ടുപോകണം: രാഷ്ട്രപതി ദ്രൗപദി മുര്‍മു
അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷാഹിദ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ചികിത്സയിലാണ്. മുഹമ്മദ് ഷാഹിദിന്റെ ഉമ്മ: സൗജത്ത് ഷിഹാബ്. സഹോദരൻ: മുഹമ്മദ് ഷംനാദ്. സംസ്കാരം താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Post Your Comments