Independence DayUAELatest NewsNewsInternationalGulf

76 -ാം സ്വാതന്ത്ര്യദിനം: യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി

ദുബായ്: 76 -ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോ.അമൻ പുരിയാണ് ദേശീയ പതാകയുയർത്തിയത്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി.

Read Also: ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു

നിരവധി പ്രവാസികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ശോഭനമായ ഭാവിക്കും ശക്തമായ ഉഭയകക്ഷി ബന്ധത്തിനും വേണ്ടിയുള്ള പ്രതീക്ഷകൾ പങ്കുവച്ചു കൊണ്ടാണ് ഇന്ത്യൻ പ്രവാസികളും നയതന്ത്രജ്ഞരും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ച് പ്രവാസികൾ ആഘോഷത്തിന്റെ ഭാഗമായി.

അതേസമയം, ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചിരുന്നു. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും വിദ്യാർത്ഥികൾ ആലപിച്ചു.

Read Also: ‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button