ദുബായ്: ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ സർക്കാർ വകുപ്പുകളിൽ അദ്ദേഹം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് (ഡിജിഎച്ച്ആർ), സ്മാർട്ട് ദുബായ് ഗവൺമെന്റ് എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പുതിയ നിയമനം നൽകിയത്. ഡിജിഎച്ച്ആറിൽ ഇമാൻ സാലിഹ് സലേം ഇസ്മായിൽ ബിൻ ഖതമിനെ പോളിസി ആൻഡ് പ്രോഗ്രാംസ് സെക്ടറിന്റെ സിഇഒ ആയി നിയമിച്ചു. മോന മുഹമ്മദ് അബ്ദുല്ല ബുഹുമൈദ് അൽ തമീമിയെ ഫ്യൂച്ചർ റിസോഴ്സ് സെക്ടറിന്റെ സിഇഒയായും ഇസ അബ്ദുല്ല ഖമീസ് ബിൻ നത്തൂഫ് അൽ ഫലാസിയെ ഓപ്പറേഷൻസ് സെക്ടറിന്റെ സിഇഒ ആയും നിയമിച്ചതായി ശൈഖ് ഹംദാൻ അറിയിച്ചു.
സ്മാർട്ട് ദുബായ് ഗവൺമെന്റ് എസ്റ്റാബ്ലിഷ്മെന്റിലെ സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ സെക്ടറിന്റെ ഡയറക്ടർ മതർ സയീദ് ഉബൈദ് ഖലീഫ അൽ ഹുമൈരിയെ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ ആയി സ്ഥാനക്കയറ്റം നൽകി.
Post Your Comments