AlappuzhaLatest NewsKeralaNattuvarthaNews

ലോ​റി​യി​ൽ ​ത​ട്ടി ബൈ​ക്ക് യാ​ത്രക്കാരൻ വീ​ണു​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം : ​ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെടുത്തു

ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ വാ​ട​ക്ക​ൽ ലീ​ലാ സ​ദ​ന​ത്തി​ൽ റി​ഷി​കു​മാ​​റി(47) നെ​തി​രെ​യാ​ണ് പു​ന്ന​പ്ര പൊലീ​സ് കേ​സെ​ടു​ത്ത​ത്

അ​മ്പ​ല​പ്പു​ഴ: റോ​ഡി​ലെ കു​ഴി​ ക​ണ്ട് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ​ത​ട്ടി യു​വാ​വ് വീ​ണു​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ വാ​ട​ക്ക​ൽ ലീ​ലാ സ​ദ​ന​ത്തി​ൽ റി​ഷി​കു​മാ​​റി(47) നെ​തി​രെ​യാ​ണ് പു​ന്ന​പ്ര പൊലീ​സ് കേ​സെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഗീ​താ​ഞ്ജ​ലി​യി​ൽ അ​നീ​ഷ്‌​കു​മാ​ർ(28) ആ​ണ് മ​രി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രക്കാരൻ റോ​ഡി​ലെ കു​ഴി​ക​ണ്ട് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ പി​ന്നി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ ​വ​ന്ന ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ൽ ഇ​ടി​ച്ച് തെ​റി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

യു​വാ​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി ക്യാ​മ​റ ദ്യ​ശ്യ​ങ്ങ​ൾ പു​ന്ന​പ്ര പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട ന​ട​ന്ന​തി​ന്റെ സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്, ബ​സ് പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button