വാഷിംഗ്ടണ്‍: 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ അഭിവാദ്യം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം യുഎസിനെ കൂടുതല്‍ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ ബൈഡന്‍ ചൂണ്ടിക്കാട്ടി.
സത്യത്തിന്റെയും അഹിംസയുടെയും പാതയില്‍ ജനാധിപത്യത്തിലേയ്ക്ക് നയിച്ച ഭാരതത്തിന്റെ യാത്രയെ ബഹുമാനിക്കാന്‍ ഓരോ ഇന്ത്യക്കാരനുമൊപ്പം അമേരിക്ക ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കൂടി 75-ാം വാര്‍ഷികമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് വിശേഷിപ്പിച്ച ബൈഡന്‍ യുഎസ്-ഇന്ത്യ പങ്കാളിത്തത്തിലുള്ള വിശ്വാസവും പ്രകടിപ്പിച്ചു. നിയമങ്ങള്‍ സംരക്ഷിക്കാന്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും നല്‍കാനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിലേക്ക് മുന്നേറുന്നതിനും ലോകമെമ്പാടും വെല്ലുവിളികളെ നാം ഒരുമിച്ച് അഭിമുഖീകരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
Post Your Comments