
തിരുവാർപ്പ്: നിരവധി വാഹന മോഷണക്കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുവാർപ്പ് സ്വാമിയാർ മഠം ഭാഗത്ത് അഭിലാഷ് ഭവനിൽ അഭിലാഷി(42)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാത്രികാല വാഹന പരിശോധനയിലാണ് മോഷ്ടിച്ച ഓട്ടോറിക്ഷയുമായി ഇയാളെ പിടികൂടിയത്. സംക്രാന്തി സ്വദേശിയുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
Read Also : ഷാജഹാൻ വധം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം, ഒരു രാഷ്ട്രീയ പാർട്ടിയെയും കുറ്റപ്പെടുത്തലില്ല
പ്രതിക്ക് ജില്ലയിൽ കുമരകം, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകൾക്ക് പുറമേ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും നിരവധി മോഷണക്കേസുകളുണ്ട്. ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ സിജു സൈമണ്‍, സിവിൽ പൊലീസ് ഓഫീസർ ജോജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments