മുംബൈ: ഒന്‍പത് വയസുകാരിക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. മുംബൈ സോലാപൂര്‍ സ്വദേശിയായ ഒന്‍പത് വയസുകാരി അവനി നകതേയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ആദ്യമായിട്ടാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിയില്‍ ഹൃദയാഘാതം ഉണ്ടാകുന്നത്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും അവനി ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചിട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഹൃദയാഘാതത്തിന് കാരണമാകുന്ന ഹൈപ്പര്‍ കൊളസ്‌ട്രോ ലീമിയയുടെ പിടിയിലായിരുന്നു കുട്ടിയെന്ന് എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടനെ അവനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാഫിയില്‍ കുട്ടിയുടെ രക്തക്കുഴലുകളില്‍ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ അവനിയെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഏപ്രില്‍ വരെ കുട്ടി സാധാരണ നിലയിലായിരുന്നുവെന്നും പിതാവ് അതുല്‍ പറയുന്നു.
Post Your Comments