വൈക്കം: ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസി (24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം യുവതി ഉറങ്ങാൻ പോയതായിരുന്നു മുംതാസ്. ശനിയാഴ്ച രാവിലെ 6.30 ഓടെ വീട്ടുകാർ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
Read Also : രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണം കുതിച്ചുയരുന്നു
കഴിഞ്ഞ ഡിസംബറിലാണ് ചങ്ങനാശേരി മടുത്താംകുന്ന് സ്വദേശി സജീറുമായി യുവതിയുടെ വിവാഹം നടന്നത്. രണ്ട് മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി ഏഴുമാസമായി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: സാജിത. സഹോദരൻ – മുബാറക്ക്.
Post Your Comments