വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുമാസം മുമ്പ് തന്നെ വിഎൽസിയുടെ നിരോധനം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ, നിലവിൽ ഇന്ത്യയിലെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരോ കമ്പനിയോ സ്ഥിരീകരിച്ചിട്ടില്ല.
വിഡിയോലാൻ വികസിപ്പിച്ചെടുത്ത ജനപ്രിയ മൾട്ടിമീഡിയ ആപ്പാണ് വിഎൽസി മൾട്ടി പ്ലെയർ. അതേസമയം, വിഎൽസി ചൈനീസ് ഹാക്കർമാർ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പായ സിസാഡ ഗാഡ്ഗറ്റുകളിലേക്ക് മാൽവയറിനെ കടത്തിവിടാൻ വിഎൽസി ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ എത്തിയെങ്കിലും നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകളിൽ വിഎൽസി പ്രവർത്തിക്കുന്നുണ്ട്.
Also Read: 73കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി, ലക്ഷങ്ങൾ തട്ടി: കന്നഡ നടൻ അറസ്റ്റിൽ
വിഎൽസിയുടെ വെബ്സൈറ്റും തടഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ, വിഎൽസി ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതുതായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments