KannurLatest NewsKeralaNattuvarthaNews

പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: വിശദീകരണവുമായി സര്‍വ്വകലാശാല

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വ്വകലാശാല രംഗത്ത്. റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും അതിനാല്‍ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്, റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവായിരുന്നു. അതേസമയം, പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വകലാശാല വിശദീകരണവുമായി രംഗത്ത് വന്നത്.

റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നുവർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

യു.ജി.സി. നിയമത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ മറ്റു യോഗ്യതകള്‍ക്കൊപ്പം 75 റിസര്‍ച്ച് സ്‌കോര്‍ മതിയെന്നും ഈ സ്‌കോര്‍ കൂടുതതുകൊണ്ട് മാത്രം നിയമനം ലഭിക്കണമെന്നില്ലെന്നും സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അധ്യാപക തസ്തികകളിലേക്ക് സര്‍വ്വകലാശാല തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷിക്കുന്നയാൾ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പബ്ലിക്കേഷനുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് വെയര്‍ സ്‌കോര്‍ കണക്കാക്കുന്നതെന്നും യോഗ്യതയുള്ളവര്‍ മാത്രമേ നിയമിക്കപ്പെടുകയുള്ളുവെന്ന് ഉറുപ്പുവരുത്തിയിട്ടുണ്ടെന്നും സര്‍വ്വകലാശാല വ്യക്തമാക്കി.

വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: വി ശിവൻകുട്ടി

അതേസമയം, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് പുറത്തുവന്നത്. അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരില്‍ ജോസഫ് സ്‌കറിയ എന്നയാള്‍ക്ക് റിസര്‍ച്ച് സ്‌കോര്‍ 651 പോയന്റ് ഉണ്ടെന്നും പ്രിയ വര്‍ഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളില്‍ പറയുന്നു. എന്നാൽ, അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ്. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്ക്, അഭിമുഖത്തില്‍ പ്രിയയെക്കാള്‍ കുറവ് മാര്‍ക്കാണ് നല്‍കിയതെന്നും രേഖകളില്‍ വ്യക്തമായിരുന്നു. ഇത് മുന്‍വിധിയോടെയാണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button