Latest NewsKeralaNews

ഹൈബിൻ ഈഡൻ എം.പിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ

കൊച്ചി: ഹൈബിൻ ഈഡൻ എം.പിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ. സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈബിൻ ഈഡനെതിരെ കേസെടുത്തത്. സംസ്ഥാന സർക്കാരാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസിൽ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.

പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്. കേരള പോലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button