Latest NewsNewsIndia

സൈക്കിൾ മോഷ്ടിച്ചെന്ന് ആരോപണം: ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമര്‍ദ്ദനം

ഭോപ്പാൽ: സൈക്കിൾ മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമായ മര്‍ദ്ദനം. പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേരാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ജബര്‍പൂരിൽ ആയിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മര്‍ദ്ദനമേറ്റ് അവശനായ കുട്ടിയെ സിവിലിയൻ വേഷത്തിലെത്തിയ പോലീസുകാരൻ സ്കൂട്ടറിന് മുന്നിലിരുത്തി കൊണ്ടുപോയി.

പ്രദേശത്തുള്ളവര്‍ എതിര്‍ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തടയാനെത്തിയവരെ തള്ളിമാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. സ്പെഷ്യൽ ആംഡ് ഫോഴ്സിലെ കോൺസ്റ്റബിൾ അശോക് ഥാപ്പ എന്നയാളാണ് കുട്ടിയെ ആക്രമിച്ചതിലൊരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്.പി സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും കോസൺസ്റ്റബിളിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടി സൈക്കിൾ മോഷ്ടിച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് കോൺസ്റ്റബിളെത്തി ആക്രമിച്ചത്. ഇവര്‍ക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button