Latest NewsKeralaNews

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരം: എം.ടി രമേശ്

തിരുവനന്തപുരം: കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടാണെന്നും വിവാദത്തിൽ ഉറച്ച് നിൽക്കുന്ന കെ.ടി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്താണെന്നും എം.ടി രമേശ് ചോദിച്ചു.

ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷയും ശൈലിയുമാണ്. എങ്ങനെയാണ് കേരളത്തിലെ ഒരു എം.എൽ.എ ഇക്കാര്യം പറയുക. പാകിസ്താൻ വാദത്തെ എം.എൽ.എ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം.എൽ.എയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം.ടി രമേശ് പറഞ്ഞു. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ജലീലിനെതിരെ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button