ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ മാളുകളിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ. ദുബായ് അൽ ഗുറൈർ സെന്ററിലാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാനവും വിദ്യാർത്ഥികൾ ആലപിച്ചു. ഡാൻസ് മീയുമായി സഹകരിച്ച് നടത്തുന്ന സ്വാതന്ത്ര്യദിന ഫ്‌ളാഷ് മോബുകളിൽ പങ്കെടുക്കാൻ യുഎഇയിലെ ഇന്ത്യൻ നൃത്ത പ്രേമികളോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി നൂറോളം നർത്തകർ ദുബായിലെ വിവിധ മാളുകളിൽ നൃത്തം അവതരിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 15 ന് വൈകിട്ട് 5 മണിയ്ക്ക് ഒയാസിസ് സെന്ററിലും 6.30 ന് ബർ ജുമാനിലും രാത്രി 8ന് ദെയ്റ സിറ്റി സെന്ററിലും ഫ്‌ളാഷ് മോബ് അവതരിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. .
Read Also: ‘വൈവിധ്യത നിലനിർത്തുന്നതിനാൽ ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു’: മോഹൻ ഭാഗവത്
Post Your Comments