
കോഴിക്കോട്‍: സ്വാതന്ത്ര ദിനത്തിന്‍റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. അതിദേശീയതയുടെ കാപട്യത്തിലൂന്ന ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെ ശ്രമമെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും ആര്‍.എസ്.എസ് ഇന്ത്യൻ സ്വതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കോൺഗ്രസുകാരന്‍റെയും ആത്മാവാണ് ദേശീയ പതാക. മോദി രാജ്യത്ത് എട്ട് വർഷമായി ആർക്ക് സ്വാതന്ത്ര്യം കൊടുത്തുവെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. സത്യം പറഞ്ഞവരെ മോദി ഇല്ലാതാക്കി. എതിരഭിപ്രായം പറഞ്ഞവരെ ജയിലിലാക്കി. ഇഡിയെ ഉപയോഗിച്ച് പക തീർത്തുവെന്നും കെ.സി വേണുഗോപാൽ വിമര്‍ശനമുന്നയിച്ചു.
അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും അത് കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments