NewsBusiness

ഇസാഫ്: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശീയ പതാകകൾ വിതരണം ചെയ്തു

ഗാന്ധിയൻ അയ്യപ്പൻ കൈത്തറിയിൽ നെയ്തെടുത്ത ദേശീയ പതാകകളാണ് ഇസാഫ് വിതരണം ചെയ്തത്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാകകൾ വിതരണം ചെയ്ത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. വിവിധ ബ്രാഞ്ചുകൾ മുഖാന്തരം 7,500 ദേശീയ പതാകകളാണ് വിതരണം ചെയ്തിട്ടുള്ളത്. ‘ഹർ ഘർ തിരംഗ’ ആഘോഷത്തിനായി സംഘം അംഗങ്ങൾക്ക് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസാണ് ദേശീയ പതാകകൾ വിതരണം ചെയ്തത്. പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനവും കെ. പോൾ തോമസ് അധ്യക്ഷതയും വഹിച്ചു.

ഗാന്ധിയൻ അയ്യപ്പൻ കൈത്തറിയിൽ നെയ്തെടുത്ത ദേശീയ പതാകകളാണ് ഇസാഫ് വിതരണം ചെയ്തത്. പ്രധാനമന്ത്രിക്ക് വേണ്ടി കൈത്തറി ദേശീയ പതാക നിർമ്മിച്ച വ്യക്തിയാണ് ഗാന്ധിയൻ അയ്യപ്പൻ. പരമ്പരാഗത കൈത്തറിയുടെ ഇടമായ ബാലരാമപുരം സ്വദേശിയായ ഗാന്ധിയൻ അയ്യപ്പൻ ആറു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒറ്റ തുണിയിൽ ദേശീയ പതാക നെയ്തെടുത്തിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിന്റെ 75-മത് വാർഷികമാണ് രാജ്യത്തുടനീളം ആഘോഷിക്കുന്നത്.

Also Read: ജലീലിന്റെ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button