Latest NewsNewsIndiaBusiness

ജൂൺ പാദത്തിൽ മുന്നേറി ഐആർസിടിസി

ഐആർസിടിസി വരുമാനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച നേട്ടവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, 245.52 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദത്തിൽ 82.5 കോടി രൂപയായിരുന്നു ലാഭം. ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 196 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഐആർസിടിസി വരുമാനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 251 ശതമാനം വർദ്ധനവോടെ 852 കോടി രൂപയായാണ് വരുമാനം ഉയർന്നത്. മുൻ വർഷം ഇത് 243 കോടി രൂപയായിരുന്നു. കാറ്ററിംഗ് സർവീസിൽ നിന്നുള്ള വരുമാനം 352 കോടി രൂപയാണ്. 56.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

Also Read: ഗോ ഫാഷൻ: ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നു

റെയിൽ നീരിൽ നിന്ന് 83.6 കോടി രൂപയുടെ വരുമാനവും ടൂറിസത്തിൽ നിന്ന് 81.9 കോടി രൂപയുടെ വരുമാനവും ലഭിച്ചിട്ടുണ്ട്. അതേസമയം, 301.6 കോടി രൂപയുടെ ലാഭമാണ് ഇന്റർനെറ്റ് ടിക്കറ്റിംഗ് നിന്ന് ലഭിച്ചത്. കൂടാതെ, ഓഹരികൾ നിന്നുള്ള വരുമാനം 1.03 രൂപയിൽ നിന്ന് 3.07 രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button