രാജ്യത്ത് വാണിജ്യാധിഷ്ഠിത കയറ്റുമതി വളർച്ച പ്രാപിക്കുന്നു. ജൂലൈ മാസത്തിൽ കയറ്റുമതി 2.14 ശതമാനമാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി വരുമാനം 3,627 കോടി രൂപയായി. അതേസമയം, ഇറക്കുമതി ചിലവ് 43.61 ശതമാനമായി ഉയർന്നിട്ടുണ്ട്. 6,627 കോടി ഡോളറാണ് ഇറക്കുമതി ചിലവായി കണക്കാക്കുന്നത്. ഇതോടെ, വ്യാപാരക്കമ്മി 3,000 കോടി ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,063 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 15,744 കോടി ഡോളറാണ് കയറ്റുമതി. 20.13 ശതമാനമാണ് ഉയർന്നത്. അതേസമയം, ഇറക്കുമതി 48.12 ശതമാനം വർദ്ധിച്ച് 25,643 കോടി ഡോളറായി. കൂടാതെ വ്യാപാരക്കമ്മി 9,899 കോടി ഡോളറാണ് ഉയർന്നത്.
Also Read: അയൽവാസിയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ
ഇത്തവണ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഉയരുകയും സ്വർണത്തിന്റെ ഇറക്കുമതി താഴുകയും ചെയ്തിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 70.4 ശതമാനം ഉയർന്ന് 2,113 കോടി ഡോളറും സ്വർണത്തിന്റെ ഇറക്കുമതി 200 കോടി ഡോളറുമാണ്. ഇറക്കുമതി ചുങ്കം കൂട്ടിയതാണ് സ്വർണത്തിന്റെ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചത്.
Post Your Comments