രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണത്തിൽ വൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കോർപ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം വരെയാണ് ഉയർന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 7.23 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റ് നികുതി വരുമാന ഇനത്തിൽ കേന്ദ്ര സർക്കാർ നേടിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ മൊത്തം നികുതി വരുമാനത്തിന്റെ 78 ശതമാനവും സംഭാവന ചെയ്തത് 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുളള കമ്പനികളാണ്.
കേന്ദ്രം അടുത്തിടെ നികുതി ഘടന ലളിതമാക്കുകയും നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് കോർപ്പറേറ്റ് നികുതി വർദ്ധിക്കാൻ കാരണമായതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രത്യക്ഷ, പരോക്ഷ നികുതികൾ ചേർത്ത് ഈ വർഷത്തെ മൊത്തം നികുതി വരുമാനം 27.58 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
Also Read: രാജ്യത്ത് നേരിയ ആശ്വാസം, നാണയപ്പെരുപ്പം 6.75 ശതമാനത്തിലേക്ക്
നടപ്പ് സാമ്പത്തിക വർഷം അറ്റ പ്രത്യക്ഷ നികുതി വരുമാനം, മൊത്തം പ്രത്യക്ഷ നികുതി വരുമാനം എന്നിവ യഥാക്രമം 3.39 ലക്ഷം കോടിയും 3.69 ലക്ഷം കോടിയുമാണ്. പ്രത്യക്ഷ നികുതി വരുമാനം 14.20 ലക്ഷം കോടിയായി ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
Post Your Comments