
കൊച്ചി: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മികച്ച നേട്ടം കാഴ്ചവെക്കാനൊരുങ്ങി കൊച്ചിൻ ഷിപ്‌യാർഡ്. അഞ്ചുവർഷത്തിനുള്ളിൽ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കൊച്ചിൻ ഷിപ്‌യാർഡ് ചെയർമാനും എംഡിയുമായ മധു.എസ് നായറാണ് വ്യക്തമാക്കിയിട്ടുള്ളത്. 970 കോടി രൂപ മുതൽമുടക്കിൽ വെല്ലിംഗ്ടൺ യാർഡിലെ ഇന്റർനാഷണൽ ഷിപ്പ്റിപ്പയർ ഫെസിലിറ്റി പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2023 ഡിസംബർ അവസാനത്തോടെയാണ് ഈ പദ്ധതി പൂർത്തീകരിക്കുക. കൂടാതെ, മാരിടൈം പാർക്കും ഉണ്ടാകും.
നിലവിൽ, 2800 കോടി രൂപയുടെ വികസന പദ്ധതികൾ നടക്കുന്നുണ്ട്. ഇതിലൂടെ ഏകദേശം 3000 ത്തിൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാകും. അതേസമയം, അമേരിക്ക, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിവിധ ഷിപ്പിംഗ് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഇത് വരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കും.
Also Read: സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി: സംസാരിക്കാൻ ആരംഭിച്ചെന്ന് അടുത്ത വൃത്തങ്ങൾ
ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ കൊച്ചിൻ ഷിപ്‌യാർഡ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ഐഐഎമ്മും ഷിപ്‌യാർഡും ചേർന്ന് 50 കോടി രൂപയുടെ പദ്ധതി സംയുക്തമായി നടത്തുന്നുണ്ട്.
Post Your Comments