മസ്‌കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മസ്‌കത്ത്, അൽ ദാഖിലിയ, അൽ വുസ്ത, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദഹിറാഹ്, സൗത്ത് അൽ ബതീന മുതലായ ഗവർണറേറ്റുകളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളത്.
Read Also: ലൈംഗികതയെയും ലൈംഗിക ആരോഗ്യത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ വിവരങ്ങളും അറിയാം
ഹൈമ-തുമ്രിത് എന്നിവയ്ക്കിടയിലെ റോഡുകൾക്കിടയിൽ പകൽസമയങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഈ സാഹചര്യം രണ്ട് ദിവസം തുടരുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു.
Post Your Comments