സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ. കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.
ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്. ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതം തയ്യാറാക്കാന്‍.
Read Also : സിനിമകൾ കൂട്ടത്തോടെ പൊട്ടിയപ്പോൾ കാനഡയിലേക്ക് പോയാലോ എന്ന് ചിന്തിച്ചു: അക്ഷയ് കുമാർ
ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. കഴുകിയ ശേഷം മോയിസ്ചറൈന്‍ പുരട്ടാം. മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം.
Post Your Comments