കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച് സംസാരിച്ച താലിബാൻ മതപുരോഹിതൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഷെയ്ഖ് റഹീമുള്ള ഹഖാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
റഹീമുള്ള ഹഖാനിയുടെ പ്ലാസ്റ്റിക് നിർമ്മിതമായ കൃത്രിമ അവയവത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. വികലാംഗനായ ഹഖാനിയുടെ കൃത്രിമക്കാലിനുള്ളിൽ ശത്രുക്കൾ ബോംബ് ഒളിപ്പിച്ചു വെച്ചതാണെന്ന് താലിബാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ പ്രവർത്തി ചെയ്തവർ ആരായാലും അവർ വെറും ഭീരുക്കളാണെന്ന് താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് ബിലാൽ കരീമി പ്രഖ്യാപിച്ചു.
Also read: സൽമാൻ റുഷ്‌ദി വെന്റിലേറ്ററിൽ: കാഴ്ച നഷ്ടപ്പെട്ടേയ്ക്കുമെന്ന് അടുത്ത വൃത്തങ്ങൾ
താലിബാനിലെ ഉയർന്ന സ്ഥാനം അലങ്കരിക്കുന്ന മതപുരോഹിതനായിരുന്നു റഹീമുള്ള ഹഖാനി. എന്നും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടിരുന്നത്. ഇങ്ങനെയുള്ള ഒരാളുടെ ഓഫീസിനുള്ളിൽ കയറി ഈ പ്രവർത്തി ചെയ്തതതാരാണെങ്കിലും കണ്ടുപിടിക്കുമെന്നും ബിലാൽ പ്രഖ്യാപിച്ചു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് ഇത് വളരെ വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments