Latest NewsIndia

നൂപുർ ശർമയെ കൊല്ലാനെത്തിയ ഭീകരന്റെ ഫോണിൽ പാക്-അഫ്ഗാൻ ഭീകര സംഘങ്ങളുടെ വിവരങ്ങൾ: യുപി പോലീസ്

ലക്നൗ: ബിജെപി നേതാവ് നൂപുർ ശർമയെ കൊല്ലാനെത്തിയതിന് ഉത്തർ പ്രദേശ് പോലീസ് പിടികൂടിയ ജയ്ഷ്-ഇ മുഹമ്മദ് ഭീകരന്റെ ഫോണിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തീവ്രവാദ സംഘങ്ങളുടെ വിവരങ്ങൾ. നൂപുർ ശർമയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ മുഹമ്മദ് നദീം എന്ന ഭീകരനെ ഇന്നലെയാണ് സഹാരൺപൂർ പോലീസ് പിടികൂടിയത്.

ഗംഗോ മേഖലയിലെ കുണ്ട കാല സ്വദേശിയാണ് ഇയാൾ. നദീമിന്റെ ഫോണിൽ നിന്നും പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും അയച്ച വോയ്സ് മെസ്സേജുകളും ചാറ്റുകളും കണ്ടെത്തിയെന്ന് അഡീഷണൽ ഡിജിപി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഭീകര നെറ്റ്‌വർക്കുകളുമായി ഇയാൾക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുകയാണ്. 2018 മുതൽ ഇയാൾ ജയ്ഷ് ഇ മുഹമ്മദിൽ പ്രവർത്തിച്ചു വരികയാണ്. നദീമിനെ സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും ഭീകര പരിശീലനത്തിന് അയക്കാൻ തീവ്രവാദികൾക്ക് പദ്ധതി ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

Also read: ഹർ ഘർ തിരംഗ ക്യാംപെയിൻ: രാജ്യവ്യാപകമായി ലഭ്യമാക്കിയത് 20 കോടിയിലധികം പതാകകൾ
ടിവി ചാനലിലെ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന പേരിൽ ബിജെപി പുറത്താക്കിയ ഔദ്യോഗിക വക്താവാണ് നൂപുർ ശർമ. പ്രകോപനകരമായ പരാമർശത്തെ തുടർന്ന് ഇവർക്കെതിരെ നിരവധി കേസുകളും വധഭീഷണികളും നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button