KannurKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പരിക്ക്

അ​മ്പാ​യ​ത്തോ​ടി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും കേ​ള​കം ഭാ​ഗ​ത്തു നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്

കൊ​ട്ടി​യൂ​ർ: സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സ് ഡ്രൈ​വ​ർ കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി പി.​ബി. ര​ജീ​ഷ്, വി​ദ്യാ​ർ​ത്ഥി​ക​ളാ​യ എ​യ്ഞ്ച​ൽ, ഋ​തു​വ​ർ​ണ, റി​യ, റോ​യ​ൽ, അ​ന്ന ജെ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കും ക​ണ്ട​പ്പുനം സ്വ​ദേ​ശി ഷീ​ന പാ​റ​യ്ക്ക​ൽ, കൊ​ട്ടി​യൂ​ർ നെ​ല്ലു​നി​ൽ​ക്കും​കാ​ല​യി​ലെ എ​ൻ.​എ​ൻ. ബി​ന്ദു, കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി ആ​ര്യ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേറ്റു.

Read Also : ‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി

ചു​ങ്ക​ക്കു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​മ്പാ​യ​ത്തോ​ടി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും കേ​ള​കം ഭാ​ഗ​ത്തു നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നേ​രി​ട്ട് കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ലോ​റി​യു​ടെ പി​ൻ​ഭാ​ഗം ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button