
കഠിനംകുളം: മര്യനാട് തീരത്തു നിന്നു വെള്ളിയാഴ്ച കടലിലിറക്കിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മര്യനാട് ആര്‍ത്തിയില്‍ പുരയിടത്തില്‍ വിന്‍സി ജോസഫ് (40) ആണ് മരിച്ചത്.
സിബിന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ’പരലോകമാതാ’ എന്ന ഫൈബര്‍ ബോട്ട് രാവിലെ ആറോടെയാണ് കടലിലിറക്കിയത്. വിന്‍സിക്കൊപ്പം നാലുപേര്‍ ബോട്ടിലുണ്ടായിരുന്നു. തിരച്ചുഴിയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നാലുപേര്‍ രക്ഷപ്പെട്ടു.
Read Also : ഹർ ഘർ തിരംഗ ക്യാംപെയിൻ: രാജ്യവ്യാപകമായി ലഭ്യമാക്കിയത് 20 കോടിയിലധികം പതാകകൾ
അവരും തീരത്തുണ്ടായിരുന്നവരും കൂടി വിന്‍സിയെ കരയ്ക്കുകയറ്റി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങില്‍ നിന്നു തീരദേശ പൊലീസ് എത്തിയതിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു കൊണ്ടുപോയി.
സംസ്കാരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മര്യനാട് പരലോകമാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും. വിന്‍സിയുടെ വിവാഹം ഈ മാസം 29-നു നടത്താന്‍ നിശ്ചയിച്ചിരുന്നു. വിന്‍സിയുടെ അച്ഛന്: ജോസഫ്. അമ്മ: ബ്രിജിത്ത്. സഹോദരങ്ങള്‍ വിപിന്‍, വിജി.
Post Your Comments