മുംബൈ: മുംബൈയിൽ പുതിയ ശിവസേനാ ഭവൻ സ്ഥാപിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെട്ടാണ് പുതിയ സേനാഭവൻ സ്ഥാപിക്കാനുള്ള ഷിൻഡെയുടെ നീക്കം.1970 ൽ സ്ഥാപിതമായ ശിവസേന ഭവനോട് ചേർന്നാണ് പുതിയ സേനാഭവൻ നിർമ്മിക്കാൻ പോകുന്നത്.പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ റാനഡെ റോഡിലെ വസതിക്ക് സമീപമാണ് ശിവസേനയുടെ ആസ്ഥാനമായ ‘ശിവസേനാ ഭവൻ’ സ്ഥിതി ചെയ്യുന്നത്.
1960ൽ ബാൽ താക്കറെയും സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി, ഇതിൽ നിന്നാണ് പിന്നീട് ശിവസേന എന്ന ആശയം രൂപംകൊണ്ടത്. താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചിരുന്നു. ഇതിനിടയിൽ താക്കറെയുടെ പിതാവായ കേശവ്റാം പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു.
മുംബൈയിലെ ഓരോ മുനിസിപ്പൽ വാർഡിലും പാർട്ടിയുടെ ഓരോ ശാഖകൾ സ്ഥാപിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നതെന്നും ഗ്രാമ പ്രദേശങ്ങളിലെ വോട്ട് വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഇതിനായി പാർട്ടി അനുയായികളുമായി ചർച്ച നടത്തിയതായും വരും മാസങ്ങളിൽ മുംബൈയിലെ 227 വാർഡുകളിലും ഓരോ ശാഖ സ്ഥാപിച്ച് ഷിൻഡെയുടെ ടീം അതിന്റെ ശക്തി വർധിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അർത്ഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് ഈ പ്രസ്ഥാനം വളർന്നു വന്നത്. ഈ സംഭവത്തെ തുടർന്ന് മഹാരാഷ്ടയിൽ ശിവസേന ശക്തമായി. വിമതനീക്കത്തെ തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യഥാർത്ഥ ശിവസേന തന്റെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് അവകാശപ്പെട്ട് , സുപ്രീം കോടതിയെയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഏക്നാഥ് ഷിൻഡെ സമീപിച്ചിരുന്നു.
വിഷയം കോടതിയുടെ പരിഗണനയിൽ നിൽക്കവെയാണ് മാഹിം എംഎൽഎ സദാ സർവങ്കർ പുതിയ ആസ്ഥാനമെന്ന ആശയം മുന്നോട്ട് വെച്ചതെന്ന് ഷിൻഡെ വിഭാഗം നേതാക്കൾ പറഞ്ഞു. നിലവിലുള്ള സേനാഭവന് സമീപമുള്ള ഒരു കെട്ടിടവും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും പാർട്ടി ആസ്ഥാനത്തിനായി കണ്ടെത്തിവെച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
Post Your Comments