PathanamthittaKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ല്‍ കേസു​ക​ളി​ല്‍ പ്ര​തി: യുവാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലടച്ചു

അ​ടൂ​ര്‍ പ​റ​ക്കോ​ട് കൊ​ച്ചു കു​റ്റി​യി​ല്‍ തെ​ക്കേ​തി​ല്‍ നി​ര്‍​മ​ല്‍ ജ​നാ​ര്‍​ദ​ന​നെ (ക​ണ്ണ​പ്പ​ന്‍, 32) ആണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തത്

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേസു​ക​ളി​ല്‍ പ്ര​തി​യാ​യ യുവാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലടച്ചു. അ​ടൂ​ര്‍ പ​റ​ക്കോ​ട് കൊ​ച്ചു കു​റ്റി​യി​ല്‍ തെ​ക്കേ​തി​ല്‍ നി​ര്‍​മ​ല്‍ ജ​നാ​ര്‍​ദ​ന​നെ (ക​ണ്ണ​പ്പ​ന്‍, 32) ആണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ചു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ടൂ​ര്‍, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി വ​ധ​ശ്ര​മം, വീ​ടു​ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ല്‍, സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി​യ പ​തി​ന​ഞ്ചി​ല​ധി​കം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

Read Also : ‘കടത്തിയ സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് പുറത്തുപോയവര്‍, പാര്‍ട്ടിയുമായി ബന്ധമില്ല’: സിപിഐഎം

ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​റി​ടി​പ്പി​ച്ച് ഒ​രാ​ളെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി, ആ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഏ​പ്രി​ലി​ല്‍ പ​ന്ത​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​യി. റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് കാപ്പാ നിയമപ്രകാരം പിടിയിലായത്. അ​ടൂ​ര്‍ പൊലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ കു​മാ​ര്‍ എ​ന്നി​വ​രാണ് അറസ്റ്റിന് നേ​തൃ​ത്വം നൽകിയത്.

അതേസമയം, അ​ടൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നു​ള്ളി​ല്‍ കാ​പ്പ​ നി​യ​മ​പ്ര​കാ​രം അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button