ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സ്കൈ ബസ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുതിയില്‍ ഓടുന്ന സ്കൈ ബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്കൈ ബസ് ഉടന്‍ വരുമെന്ന് മന്ത്രി പറഞ്ഞു.
Read Also: തെരുവുനായ ആക്രമണം : ഹോം ഗാർഡ് ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്
ചെലവ് കുറവും കൂടുതല്‍ കാര്യക്ഷമവുമായ സ്കൈ ബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ വേണം, സ്കൈ ബസിനു 50 കോടി മതി. ചെറിയ സ്കൈ ബസിന് ഒരേസമയം 300 ല്‍ അധികം യാത്രക്കാരെ വഹിക്കാനാവും. നിര്‍മ്മാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിള്‍ ഡക്കര്‍ സ്കൈ ബസുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്നും മന്ത്രി പറഞ്ഞു.
Post Your Comments