NewsLife StyleHealth & Fitness

അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

അധികനേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അടിവയറ്റിലെ കൊഴുപ്പ്. ഇങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിച്ചില്ലെങ്കിൽ പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഫാറ്റി ലിവർ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറ്റിലെ കൊഴുപ്പ് തടയാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് അറിയാം.

അധികനേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, ദീർഘനേരം ഇരുന്നുള്ള ജോലി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ജോലിക്കിടയിൽ അൽപ നേരം വിശ്രമിക്കണം. ഉറക്കക്കുറവ് പലപ്പോഴും വയറിന്റെ ഭാരം കുറയുന്നത് മന്ദഗതിയിലാക്കും. കൃത്യ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്താൽ വയറിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സാധിക്കും.

Also Read: മോട്ടോ ജി62 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

ശരീരത്തിന് ഏറ്റവും അപകടകരമായ ശീലമാണ് പുകവലി. ഇതിലൂടെ വിസറൽ കൊഴുപ്പ് വർദ്ധിക്കാൻ കാരണമാകും. പുകവലി ശീലം പൂർണമായും ഒഴിവാക്കണം. കൂടാതെ, വയറിലെ കൊഴുപ്പ് കുറയാൻ എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button