ജിസാൻ: സൗദിയിലെ ജിസാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഒഹുദ് അൽ മസർഹ ഗവർണറേറ്റിലാണ് വ്യാപക നാശമുണ്ടായത്. ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഷെഹ്രി, നിരവധി ഗവർണറേറ്റ് ഉദ്യോഗസ്ഥർ തുടങ്ങിവർ സ്ഥലത്ത് സന്ദർശനം നടത്തി.
ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാർക്ക് വേണ്ട സേവനങ്ങൾ നൽകാനും ഗവർണർ നിർദ്ദേശം നൽകി. സിവിൽ ഡിഫൻസ് നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments