Latest NewsKeralaNews

വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ: ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി കുടുംബശ്രീ

 

ഇടുക്കി: ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയ‍ർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി ഇടുക്കി കുടുംബശ്രീ.
തുന്നലുകൾ കൃത്യമല്ലാത്തതും ഓരോ നിറത്തിനും ഓരോ വലിപ്പവും ഉണ്ടായിരുന്ന പതാകകള്‍ ആയിരുന്നു വിതരണം ചെയ്തത്. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓർ‍ഡർ നൽകിയവർ.

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകൾ ആണ് എത്തിച്ചത്. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സ്കൂളുകളിൽ വിതരണം ചെയ്യാൻ രണ്ടു ലക്ഷത്തിലധികം പതാകകൾക്കാണ് കുടുംബശ്രീക്ക് ഓ‍ർ‍ഡർ ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button