KeralaLatest NewsNews

സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സി.പി.എം സംസ്ഥാന സമിതിയിൽ നടന്നത്: മന്ത്രി

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് തള്ളി മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സി.പി.എം സംസ്ഥാന സമിതിയിൽ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിമാർക്കെതിരെ വിമർശനമെന്ന പേരിൽ വരുന്ന വിവരങ്ങൾ തെറ്റാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

 

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

 

രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളാണ് സി.പി.എം സംസ്ഥാന സമിതി യോഗം ചേർന്ന് വിശകലനം ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴകീറി പരിശോധിച്ച നേതൃയോഗം ഉദ്യോഗസ്ഥ ഭരണവും, പോലീസ് വീഴ്ച ആവർത്തിക്കുന്നതും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തിയത്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന തദ്ദേശ- ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകൾ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ലെന്ന് മാത്രമല്ല, കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമർശനമാണ് യോഗത്തിലുണ്ടായത്. അംഗങ്ങളുന്നയിച്ച വിമർശനങ്ങളിൽ നേതൃത്വത്തിന്റെ മറുപടിയും ഇന്നുണ്ടാകും. അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങൾക്കും ഇന്ന് സമാപനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button