സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉഴുന്നുപരിപ്പിന്റെ വില. ഒരു മാസം കൊണ്ട് ഏതാണ്ട് 15 ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ഉഴുന്നുപരിപ്പിന് പുറമേ, തുവരപ്പരിപ്പിനും കത്തിക്കയറുന്ന വിലയാണ്. ഇതോടെ, മലയാളികളുടെ ഇഷ്ട വിഭവമായ ഇഡ്ഡലിയും സാമ്പാറും കഴിക്കണമെങ്കിൽ ഇനി ചിലവേറും. പരിപ്പുകളുടെ വിള നശിക്കുകയും നിലവിലുള്ള സ്റ്റോക്ക് പരിമിതമായതും വിലക്കയറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതൽ ദോശ, അപ്പം മാവുകളുടെ വില ഓൾ കേരള ബാറ്റേഴ്സ് അസോസിയേഷൻ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഴുന്നിനും തുവരപ്പരിപ്പിനും പൊന്നും വില ആയിട്ടുള്ളത്. ഇവയുടെ വില കയറ്റം രൂക്ഷമായാൽ ഭക്ഷ്യ വിഭവങ്ങൾക്ക് ഹോട്ടലുകാരും നിരക്ക് കൂട്ടാൻ സാധ്യതയുണ്ട്.
Also Read: ചാരായം വാറ്റിയ കേസിൽ ഒരാൾ എക്സൈസ് പിടിയിൽ
ഇന്ത്യയിലേക്ക് പ്രധാനമായും ഉഴുന്നുപരിപ്പ് ഇറക്കുമതി ചെയ്യുന്നത് മ്യാൻമാരിൽ നിന്നാണ്. മ്യാൻമാരിലെ ചില ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള ചരക്ക് ഇറക്കുമതിയിൽ ഇടിവുണ്ടായതാണ് തുവരപ്പരിപ്പിന്റെയും ഉഴുന്നുപരിപ്പിന്റെയും ലഭ്യത കുറയാൻ കാരണമായത്. അതേസമയം, ഇവയുടെ ക്ഷാമം പരിഹരിക്കാൻ ആഫ്രിക്കയിൽ നിന്ന് ചരക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
Post Your Comments