![](/wp-content/uploads/2022/08/ak_saseendran_1200_fb_200721-1.jpg)
കോഴിക്കോട്: ബഫർ സോൺ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള അംഗീകാരമാണിത്.
കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനം സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി നൽകണമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments