Latest NewsInternational

യുഎസിനു വേണ്ടത് ഉക്രൈൻ-റഷ്യ യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണ്: ചൈന

ബീജിംഗ്: ഉക്രൈൻ-റഷ്യ യുദ്ധം ദീർഘകാലം നീണ്ടു നിൽക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന് ചൈന. റഷ്യയിലെ ചൈനീസ് അംബാസഡർ ചാങ് ഹാനുയിയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി രംഗത്തുവന്നത്. യുഎസ് നയങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.

എത്രത്തോളം റഷ്യ ഉക്രൈനിൽ ആയുധവും പണവും ചെലവഴിക്കുന്നുവോ അത്രത്തോളം അവർ ദുർബലമാകും. അമേരിക്കയ്ക്ക് വേണ്ടതും ഇതുതന്നെയാണെന്ന് ചാങ് ചൂണ്ടിക്കാട്ടുന്നു. റഷ്യൻ മാധ്യമമായ ടാസ് ന്യൂസ് ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

Also read: ‘പട്ടി പോലും തിന്നുമോ ഇത്.?’: പോലീസ് മെസ്സിലെ നിലവാരമില്ലാത്ത ഭക്ഷണം കാട്ടി പൊട്ടിക്കരഞ്ഞ് യുപി പോലീസ് ഉദ്യോഗസ്ഥൻ

റഷ്യയെ പരമാവധി യൂറോപ്പിന് പുറത്ത് തന്നെ തളച്ചു നിർത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഉക്രൈൻ പ്രശ്നത്തിന്റെ സൂത്രധാരനും പ്രധാന ആയുധം ഇടനിലക്കാരനും അമേരിക്കയാണ്. ഉപരോധം കൊണ്ട് റഷ്യയെ തളർത്തി ഉക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുന്ന നടപടി, പരമാവധി റഷ്യയെ ഈ യുദ്ധത്തിൽ തന്നെ തളച്ചിടാനുള്ള അമേരിക്കയുടെ വ്യഗ്രതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button