ദുബായ്: യുഎഇയിൽ ഡാമുകൾ തുറന്നു. കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളമാണ് തുറന്നുവിട്ടത്. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനെ തുടർന്നാണ് നടപടി. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിർദേശിച്ചു.
വുറായ, ഷൌഖ, ബുറാഖ്, സിഫ്‌നി, അൽ അജിലി, അസ് വാനി 1, മംദൗ അണക്കെട്ടുകളാണ് തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമർദം നിലനിൽക്കുന്നതിനാൽ ദക്ഷിണ, കിഴക്കൻ മേഖലകളിൽ ഓഗസ്റ്റ് 14 മുതൽ 17 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
Read Also: പാക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
Post Your Comments