കോട്ടയം: കോട്ടയത്ത് പുരോഹിതൻ ഇലപ്പനാൽ ഫാ.ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ഷൈനോ അറസ്റ്റിൽ. വീട്ടിൽ മുളകുപൊടി വിതറിയായിരുന്നു മോഷണം. തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടു മോഷണം നടന്നത്.
ഫാ. ജേക്കബും ഭാര്യ സാലിയും 4.15ന് പള്ളിയിൽപോയി 6.50നു തിരിച്ചെത്തി. ഇതിനിടെയായിരുന്നു മോഷണം. 80,000 രൂപയും 48 പവൻ ആഭരണങ്ങളും മോഷണം പോയിരുന്നു. എന്നാൽ മോഷണം പോയ 48 പവൻ ആഭരണങ്ങളിൽ 21 പവനും വീടിനോടു ചേർന്ന ഇടവഴിയിൽനിന്നു കിട്ടി. കട ബാധ്യത മൂലമാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിനു മൊഴി നൽകി. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
Post Your Comments