Latest NewsKeralaNews

ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ അ‌റിയിച്ചു. 13 ഉൽപ്പന്നങ്ങളും തുണി സഞ്ചിയും ഉൾപ്പടെയാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുകയെന്നും അ‌ദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ തിയതി ലഭ്യമായാൽ എ.എ.വൈ കാർഡുകാർക്ക് ആദ്യം കിറ്റ് നൽകും. തുടർന്ന് നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തിയതിക്ക് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലു ദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി അ‌റിയിച്ചു.

അതേസമയം, സ​പ്ലൈക്കോയുടെ ഓണക്കിറ്റിൽ ഇപ്രാവശ്യവും കുടുംബശ്രീയുടെ ശർക്കരവരട്ടിയും ചിപ്സും ഉണ്ടാകും. ഇതിനായി, 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുക. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിംഗും.

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപ്പന്ന നിർമ്മാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപ്പന്ന വിതരണം പൂർത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button