ഏകാന്തയാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി പോകാൻ പറ്റിയ ഇന്ത്യയിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം. സവിശേഷമായ അനുഭവമാണ് ഒറ്റയ്ക്കുള്ള യാത്രകള്‍ നമുക്ക് സമ്മാനിക്കുക. സോളോ യാത്രക്കാർക്ക് പ്രിയപ്പെട്ട നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.
പ്രകൃതിസൗന്ദര്യം, കുറഞ്ഞ ചെലവിലെ താമസം, എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗത സൗകര്യം തുടങ്ങി നിരവധി അനുകൂല ഘടകങ്ങളുള്ള സോളോ യാത്രക്കാരുടെ ചില പ്രിയപ്പെട്ട സ്ഥലങ്ങളറിയാം.
ഋഷികേശ്
സോളോ യാത്രക്കാരുടെ പ്രിയ കേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഹിമാലയത്തിന്റെ അടിവാരത്തുള്ള ഇവിടെ ഹിമലോകത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാനാകും. പലവിധ ട്രെക്കിങ്ങുകള്‍ക്കും സാഹസവിനോദങ്ങള്‍ക്കും പറ്റിയ ഇടമാണ്.
ഡല്‍ഹിയില്‍ നിന്നോ ഡെറാഡൂണില്‍ നിന്നോ ഉത്തരാഖണ്ഡിലെ ഏതെങ്കിലും നഗരത്തില്‍ നിന്നോ ഇവിടേക്ക് ബസിൽ യാത്ര ചെയ്ത് എത്താനാകും. വിശ്വസിച്ച് താമസിക്കാൻ സാധിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്.
ഉദയ്പൂര്‍
കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, പരമ്പരാഗത ഹവേലികള്‍, മലമ്പാതകള്‍, തടാകത്തിന് നടുവിലെ കൊട്ടാരം, ഇങ്ങനെ നിരവധി സവിശേഷ കാഴ്ച്ചകളാണ് ഉദയ്പൂരിലുള്ളത്.
വിനോദ സഞ്ചാരകേന്ദ്രമായതുകൊണ്ടുതന്നെ ഹോംസ്‌റ്റേകളും ഹോട്ടലുകളും പൗരാണികത നിറഞ്ഞ ഹവേലികളും താമസത്തിന് ലഭിക്കും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഹാറാണ പ്രതാപ് വിമാനത്താവളത്തില്‍ നിന്നു 24 കിലോമീറ്റര്‍ മാത്രമാണ് ഉദയ്പൂരിലേക്കുള്ളത്.
Read Also : പെപ്സികോ: രണ്ടുവർഷമായി പൂട്ടിക്കിടുന്ന കഞ്ചിക്കോട് ഉള്ള കമ്പനി ഇനി തുറക്കില്ല
മണാലി
ഹിമാലയന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഇടമാണ് മണാലി. സോളോ യാത്രക്കാർക്ക് പോകാന്‍ പറ്റിയ ഏറ്റവും സുരക്ഷിത കേന്ദ്രങ്ങളിലൊന്നായും മണാലി കരുതപ്പെടുന്നു. സഞ്ചാരികള്‍ എത്രയുണ്ടെങ്കിലും സ്വന്തം വഴിക്ക് നിങ്ങള്‍ക്ക് പോകാനും കാണാനും നിരവധി പ്രദേശങ്ങളുണ്ട് ഇവിടെ.
ഹഡിംബ ക്ഷേത്രം, റോത്തങ് പാസ്, സോളങ് വാലി, ഹംത പാസ്, ബിയാസ് നദി, ഓള്‍ഡ് മണാലി, ജോഗിനി വെള്ളച്ചാട്ടം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ തന്നെ നിരവധി ഹോട്ടലുകളും ഹോസ്റ്റലുകളും ഇവിടെയുണ്ട്. ഡല്‍ഹിയില്‍ നിന്ന് നേരിട്ട് ബസ് ലഭിക്കും. വ്യോമമാര്‍ഗ്ഗം മണാലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ബുന്ദറില്‍ ഇറങ്ങാം. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.
Post Your Comments